Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Innocence

ശ്വേ​​ത മേ​​നോ​​ന്‍ അ​​ട​​ക്ക​​മു​​ള്ളവർ രാജിക്കത്ത് നൽകിയില്ലെന്ന് പിഷാരടി, നി​​ര​​പ​​രാ​​ധി​​ത്വം തെ​​ളി​​യി​​ക്കാ​​തെ പ​​ടി​​യി​​റ​​ങ്ങി​​ല്ലെന്ന് ശ്വേത മേനോൻ

കൊ​​ച്ചി: താ​​ര​​സം​​ഘ​​ട​​ന ‘അ​​മ്മ’യി​​ല്‍ വീ​​ണ്ടും നേ​​തൃ​​ത്വ പ്ര​​തി​​സ​​ന്ധി. സം​​ഘ​​ട​​ന​​യി​​ല്‍നി​​ന്ന് രാ​​ജി പ്ര​​ഖ്യാ​​പി​​ച്ച ശ്വേ​​ത മേ​​നോ​​ന്‍ അ​​ട​​ക്ക​​മു​​ള്ള ഭ​​ര​​ണ​​സ​​മി​​തി അം​​ഗ​​ങ്ങ​​ള്‍ ഇ​​തു​​വ​​രെ രാ​​ജി​​ക്ക​​ത്ത് ന​​ല്‍കാ​​ത്ത​​താ​​ണ് നി​​ല​​വി​​ലെ പ്ര​​തി​​സ​​ന്ധി​​ക്ക് കാ​​ര​​ണം.

ശ്വേ​​താ മേ​​നോ​​ന്‍ രാ​​ജി​​ക്ക​​ത്ത് ന​​ല്‍കി​​യി​​ട്ടി​​ല്ലെ​​ന്ന് ഇ​​ന്ന​​ലെ ചേ​​ര്‍ന്ന അ​​ഡ്‌​​ഹോ​​ക് ക​​മ്മി​​റ്റി യോ​​ഗ​​ത്തി​​നു​​ശേ​​ഷം ക​​ണ്‍വീ​​ന​​ര്‍ ര​​മേ​​ഷ് പി​​ഷാ​​ര​​ടി മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് പ​​റ​​ഞ്ഞു. അ​​ടു​​ത്ത തെ​​ര​​ഞ്ഞെ​​ടു​​പ്പു​​വ​​രെ ഈ ​​സം​​ഘ​​ട​​ന​​യെ നി​​ല​​നി​​ര്‍ത്തി​​ക്കൊ​​ണ്ടു​​പോ​​കു​​ക എ​​ന്ന ഉ​​ത്ത​​ര​​വാ​​ദിത്വ​​മാ​​ണ് താ​​ന​​ട​​ക്ക​​മു​​ള്ള അം​​ഗ​​ങ്ങ​​ള്‍ക്കു​​ള്ള​​തെ​​ന്നും പി​​ഷാ​​ര​​ടി പ​​റ​​ഞ്ഞു.

ല​​ക്ഷ്മിപ്രി​​യ​​യു​​ടെ രാ​​ജി​​ക്ക​​ത്ത് നേ​​രി​​ല്‍ക്ക​​ണ്ടി​​ട്ടി​​ല്ല. അ​​യ​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് കു​​ക്കു പ​​ര​​മേ​​ശ്വ​​ര​​നാ​​ണ് പ​​റ​​ഞ്ഞ​​ത്. ആ​​രും രാ​​ജി​​ക്ക​​ത്ത് ഔ​​ദ്യോ​​ഗി​​ക​​മാ​​യി അ​​യ​​ച്ചി​​ട്ടി​​ല്ലെ​​ന്നും പി​​ഷാ​​ര​​ടി വ്യ​​ക്ത​​മാ​​ക്കി. പൊ​​തു​​സ​​മൂ​​ഹ​​ത്തെ ഉ​​ള്‍പ്പെ​​ടെ ശ്വേ​​ത മേ​​നോ​​നും കൂ​​ട്ട​​രും പ​​റ്റി​​ച്ചു​​വെ​​ന്ന് ഗ​​ണേ​​ഷ് കു​​മാ​​ര്‍ ആ​​രോ​​പി​​ച്ചു.

നി​​ര​​പ​​രാ​​ധി​​ത്വം തെ​​ളി​​യി​​ക്കാ​​തെ പ​​ടി​​യി​​റ​​ങ്ങി​​ല്ല: ശ്വേ​​ത മേ​​നോ​​ന്‍

ത​​ന്‍റെ നി​​ര​​പ​​രാ​​ധി​​ത്വം തെ​​ളി​​യി​​ക്കാ​​തെ അ​​മ്മ​​യു​​ടെ പ​​ടി​​യി​​റ​​ങ്ങി​​ല്ലെ​​ന്ന് ശ്വേ​​ത മേ​​നോ​​ന്‍. താ​​ന്‍ ആ​​രെ​​യും വ​​ഞ്ചി​​ച്ചി​​ട്ടി​​ല്ല. അ​​മ്മ​​യെ അ​​നാ​​ഥ​​മാ​​ക്കി​​യി​​ട്ടി​​ല്ലെ​​ന്നും ശ്വേ​​ത മേ​​നോ​​ന്‍ സാ​​മൂ​​ഹ്യ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ പ്ര​​തി​​ക​​രി​​ച്ചു.

ഇ​​ത്ര​​യും ദി​​വ​​സം മൗ​​നം പാ​​ലി​​ച്ച​​ത് ‘അ​​മ്മ’ക്ക് വേ​​ണ്ടി​​യാ​​യി​​രു​​ന്നു. ത​​ന്‍റെ മൗ​​നം മു​​ത​​ലെ​​ടു​​ത്ത് അം​​ഗ​​ങ്ങ​​ളെ തെ​​റ്റി​​ദ്ധ​​രി​​പ്പി​​ച്ച് സ്വാ​​ര്‍ഥ താ​​ത്പ​​ര്യ​​ക്കാ​​ര്‍ അ​​മ്മ​​യെ ഹൈ​​ജാ​​ക്ക് ചെ​​യ്യാ​​നാ​​ണ് ശ്ര​​മി​​ക്കു​​ന്ന​​തെ​ന്നും ശ്വേ​ത കു​റി​ച്ചു.

Latest News

Corehub Up